ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വൈക്കം തോട്ടകത്താണ് സംഭവം. തോട്ടകം പുത്തന്‍വീട്ടില്‍ ദാമോദരനാണ് (60) ഭാര്യ സുശീല(57) യെ വെട്ടി പരിക്കേല്‍പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. വീടിനു സമീപത്തെ തോടിനരികിലാണ് ദാമോദരന്റെ മൃതദേഹം കണ്ടെത്തിയത്.