കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം
കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം. ഇന്ന് രാവിലെ 6.23 ന് വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടക അതിർത്തി മേഖലയായ കല്ലപ്പള്ളിയിൽ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്.
കഴിഞ്ഞ മാസം 28നും പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ അന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.