തിരുവനന്തപുരത്ത് നേരിയ ഭൂചലനം; വീടുകളിൽ വിള്ളൽ വീണു
തിരുവനന്തപുരത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂമിക്കുലുക്കമുണ്ടായത്. അമ്പൂരി, നെയ്യാർ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂമിക്കുലുക്കത്തിൽ പ്രദേശത്തെ ചില വീടുകളിൽ വിള്ളലുണ്ടായി. ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറയുന്നു. ശബ്ദം കേട്ടതോടെ ആളുകൾ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയോടി. സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.