കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം; ആളപായമില്ല
കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ റിക്ടർ സ്‌കൈയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചിക്‌ബെല്ലാപൂരിൽ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു.