മഹാരാഷ്ട്രയിൽ ഭൂചലനം; ആളപായമില്ല
മഹാരാഷ്ട്രയിലെ നാസിക്കില്‍ റിച്ചര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാസിക്കില്‍ നിന്ന് 100 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് പ്രഭവ കേന്ദ്രമെന്ന് ദേശീയ സീസ്‌മോളജി കേന്ദ്രം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുംബൈയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ഭൂചലനം ഉണ്ടായത്.
സെപ്റ്റംബര്‍ 4ന് നാസിക്കില്‍ റിച്ചര്‍ സ്‌കെയിലില്‍ 4 ആഘാതത്തോടെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചയായി മഹാരാഷ്ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ ചെറിയ തോതിലാണെങ്കിലും ഭൂചലനം തുടരുകയാണ്. മുംബൈയില്‍ ഇന്ന് രാവിലെ നടന്ന ഭൂചലനത്തിന്റെ ആഘാതം 3.5 ആയിരുന്നു. മുംബൈയില്‍ സെപ്റ്റംബര്‍ 4നും സെപ്റ്റംബര്‍ 5നും നേരത്തെ ഭൂചലനം അനുഭവപ്പെട്ടിരുന്നു