നിലമ്പൂരിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്
നിലമ്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവറടക്കം മൂന്ന് പേർക്കാണ് പരുക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.