വയനാട് മുട്ടിലിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു : രണ്ടു പേർക്ക് പരിക്ക്
കൽപ്പറ്റ : മുട്ടിൽ മാണ്ടാടിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.. രണ്ടു പേർക്ക് പരിക്ക്. മാണ്ടാട് വേണാട്ട് പൈലി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. തൃക്കൈപ്പറ്റയിൽ നിന്നും മാണ്ടാട് ടൗണിലേക്ക് വരികയായിരുന്ന സ്കൂട്ടിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ മൂവരും . ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഒരാൾ മരിച്ചു. രണ്ടുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. കൊടും വളവായതിനാൽ വേണ്ട സൂചന ബോർഡുകളോ, അപകട മുന്നറിയിപ്പു ബോർഡുകളോ ഇല്ല. റോഡരികിലെ തെരുവിളക്കും പ്രവർത്തനരഹിതമാണ്. സ്ഥിരമായി വാഹന അപകടം ഉണ്ടാവുന്ന ഈ സ്ഥലത്ത് ആവശ്യമായ സൂചനാ ബോർഡുകളും തെരുവുകളും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.