കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്
കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആൽമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്
പയ്യാവൂർ ചുണ്ടക്കാപറമ്പ് സ്വദേശികളായ ബിജോ(45), സഹോദരി റജീന(37), ആംബുലൻസ് ഡ്രൈവർ നിധിൻരാജ്(40) എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാൾക്ക് അപകടത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.