Thursday, January 9, 2025
Kerala

സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കും

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താത്കാലികമായിട്ടാകും നിയമനം.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടർമാർ, അവധി കഴിഞ്ഞ ഡോക്ടർമാർ ഇവരെ ഇതിനായി ഉപയോഗിക്കും.

ആരോഗ്യപ്രവർത്തകരുടെ അഭാവമുണ്ടാകാതിരിക്കാനായി അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂർത്തിയാക്കിയവരെയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും സേവനത്തിലേക്ക് തിരികെ എത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *