മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ; അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം
മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പോലീസ്. കേസിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ കമ്മീഷണർ രാവിലെ 10 മണിക്ക് പുറത്തുവിടും. പ്രതിപ്പട്ടികയിലുള്ളവർ സിപിഎം പ്രവർത്തകരാണ്
കേസിലെ എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താംപ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്‌ഐ പാനൂർ മേഖലാ ട്രഷററുമാണ്. അറസ്റ്റിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷിനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു
അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ന് പാനൂരിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും.