തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു
തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. ഛത്തിസ്ഗഢ് സ്വദേശി കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാബായി, മകൻ ആറ് വയസ്സുള്ള അരുൺ എന്നിവരെ വെട്ടിപ്പരുക്കേൽപ്പിച്ചത്.
ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീതാബായിയുടെയും അരുണിന്റെയും തലക്ക് വെട്ടേറ്റിട്ടുണ്ട്. സീതാബായിയുടെ കൈ വെട്ടേറ്റ് തൂങ്ങിയ നിലയിലുമാണ്. കുശാൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.