മൻസൂർ വധം നാളെ പാനൂരിൽ പ്രതിഷേധ സംഗമം, ചെന്നിത്തല ഉദ്ഘാടനം ചെയ്യും
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ നാളെ പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും.
ക്രൈംബ്രാഞ്ച് സംഘത്തിൽ സിപിഎം അനുകൂലികളുണ്ടെന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നുമാണ് ആവശ്യം. അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്.