ലൈഫ് മിഷൻ: അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ്
അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമോയെന്ന ഭയം കൊണ്ടാണ് ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശവിനിമയ ചട്ടലംഘനം ഉണ്ടായാൽ സിബിഐ അന്വേഷണം നടത്താമെന്ന് സർക്കാർ മുമ്പ് സമ്മതിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ആരോപിച്ചു
ലൈഫ് മിഷൻ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാൻ ഓർഡിനൻസിന് പോലും സർക്കാർ ആലോചിച്ചു. ലൈഫ് മിഷൻ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. മുഖ്യമന്ത്രിയുടെ ചർച്ചയുടെ ഫലമാണ് കരാർ. കൊവിഡ് കാലത്തെ അരലക്ഷം നിയമനം എന്ന സർക്കാർ വാഗ്ദാനം തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിനെ വരെ സ്ഥിരപ്പെടുത്താൻ നോക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് മാത്രം ജാഗ്രതയില്ല. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.