Monday, January 6, 2025
Kerala

ബിനോയ് എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, പാത്രം കഴുകും: നോറയുടെ പിതാവ്

 

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛന് നാട്ടുകാരുടെ മർദനം. കുട്ടിയുടെ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സജീവനെ മർദിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തിൽ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നായിരുന്നു മർദനം

കുഞ്ഞിനെ കൊന്ന ബിനോയ് തന്റെ രണ്ടാനച്ഛൻ ആണെന്നാണ് സജീവ് പറഞ്ഞത്. ബിനോയ് എന്റെ രണ്ടാനപ്പനാണ്. ബിനോയ് അമ്മയെ രണ്ടാമത് കെട്ടിയതാണ്. എനിക്ക് മൂന്ന് വർഷമായി അറിയാം. എന്റെ വീട്ടിൽ തന്നെയാണ് അവനും താമസിച്ചിരുന്നത്. എന്റെ അമ്മയുടെ തുണി അലക്കും, പാത്രം കഴുകും. വീട്ടുകാര്യങ്ങളൊക്കെ നോക്കിയിരുന്ന പയ്യനാണ് എന്നാണ് സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ കുറിച്ച് സജീവ് പറഞ്ഞത്

കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് നേരത്തെ പ്രതി ജോൺ ബിനോയ് ഡിക്രൂസ് പൊലീസിന് മൊഴി നൽകിയിരുന്നു. 50കാരിയാണ് സിപ്‌സി. ഇവരുടെ കാമുകനാണ് 27കാരനായ ജോൺ ബിനോയ്. സിപ്‌സിയിൽ നിന്ന് അകലാൻ ജോൺ പലതവണ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയും കേസ് കൊടുത്തുമൊക്കെ തന്റെ അടിമയെ പോലെ ഇവർ ജോണിനെ ഒപ്പം നിർത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *