Sunday, April 13, 2025
Kerala

ഒന്നര വയസ്സുകാരിയുടെ മരണം: സിപ്‌സിക്ക് വഴിവിട്ട ബന്ധം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും സജീവിന്റെ അമ്മ സിപ്‌സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു. മോഷണം, ലഹരി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ

സിപ്‌സി ഒരു അടിമയെ പോലെയാണ് കുട്ടിയെ കൊന്ന ജോൺ ബിനോയ് ഡിക്രൂസിനെ ഉപയോഗിച്ചിരുന്നത്. ഇതിന്റെ ദേഷ്യത്തിലാണ് ജോൺ ബിനോയ് ഡിക്രൂസ് കൊലപാതകം നടത്താൻ കാരണമെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ജോൺ ബിനോയിയെ വിശദമായി പോലീസ് ചോദ്യം ചെയ്യും

ലഹരിമരുന്ന് ഇടപാടുകൾക്ക് സിപ്‌സി കുട്ടികളെ മറയായി ഉപയോഗിച്ചിരുന്നു. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്ത് താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കൊല്ലപ്പെട്ട നോറയുടെ മാതാവ് ഇതിനെ എതിർത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങൾ കാരണം നോറയുടെ മാതാവ് ഡിപ്‌സി സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *