സിപിഐഎം സംസ്ഥാന സമിതിയില്‍ ഇ.പി ജയരാജനും പി ജയരാജനും തമ്മിൽ വാക്‌പോര്
ഇ.പി ജയരാജനെതിരെയും പി ജയരാജനെതിരെയും ഉയര്‍ന്ന ആരോപണങ്ങൾ സിപിഐഎം അന്വേഷിക്കും. ആരോപണങ്ങൾ അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. അതേസമയം സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി. പി ജയരാജൻ തനിക്കെതിരെ ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തിയെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.
‘ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ.പി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ വ്യക്തമാക്കി. എന്നാൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ ഇത് നിഷേധിച്ചു.