ലോകായുക്ത: മാറ്റം വേണമെന്ന നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും ലോകായുക്തയില്‍ ഇല്ലാതിരുന്ന വ്യവസ്ഥയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ മാറ്റം വേണമെന്ന നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നീതിന്യായക്കോടതിയും നിയമനിര്‍മാണസഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയില്‍ നേരത്തെയുള്ള വ്യവസ്ഥകള്‍. ജുഡീഷറിക്കുള്ള അധികാരം ജുഡീഷറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്തശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.