Thursday, January 9, 2025
Kerala

മാധ്യമങ്ങൾക്ക് വിമർശനത്തിന് ഇരയായതിന്റെ പക; ശിവശങ്കറെ പിന്തുണച്ച് മുഖ്യമന്ത്രി

 

എം ശിവശങ്കറിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസത്കത്തിൽ ശിവശങ്കർ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായി നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ചാണ്. അതിൽ അപാകതയുണ്ടെന്ന് കരുതുന്നില്ല. മാധ്യമങ്ങൾക്ക് വിമർശനത്തിന് ഇരയായതിലെ പകയാണ്. പുസ്തകമെഴുതാൻ അനുമതിയുണ്ടോയെന്നത് വെറും സാങ്കേതികമായ കാര്യമാണ്

പുസ്തകത്തിൽ മാധ്യമങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികളെ കുറിച്ചുമുള്ള അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായും വിമർശനത്തിന് ഇരയായവർക്കുള്ള പ്രത്യേക തരം പക ഉയർന്നുവരും എന്ന് കാണണം. അന്വേഷണ ഏജൻസികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങൾ വരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ പറയാൻ കഴിയൂ

നിങ്ങളിൽ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. അത് പറഞ്ഞുകൊള്ളട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ബിരുദമാണെന്ന് അറിഞ്ഞിട്ടാണ് ശിവശങ്കർ തനിക്ക് നിയമനം നൽകിയതെന്ന് സ്വപ്‌ന വെളിപ്പെടുത്തിയത് അവർ തമ്മിലുള്ള കാര്യമാണ്. ഇതിൽ സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *