ആറ് കേസുകളിൽ കൂടി ലീഗ് എംഎൽഎ കമറുദ്ദീന് ജാമ്യം; ജയിൽ മോചനത്തിന് വഴിയൊരുങ്ങി
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കമറുദ്ദീന് ഇന്ന് ജാമ്യം ലഭിച്ചു
142 കേസുകളിലും മുസ്ലിം ലീഗ് എംഎൽഎക്ക് ജാമ്യം ലഭിച്ചു. ഇതോടെ ജയിൽ മോചനത്തിന് കളമൊരുങ്ങി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കമറുദ്ദീൻ. തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല