സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ്, 18 മരണം; 5745 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5457 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ
18 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 64,346 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 386 പേരുടെ ഉറവിടം വ്യക്തമല്ല. 41 പേർ ആരോഗ്യ പ്രവർത്തകരാണ്
5745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്താനും ആർടിപിസിആർ ടെസ്റ്റ് 75 ശതമാനമായി ഉയർത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഓരോ ജില്ലയിലും പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
ടെസ്റ്റുകളുടെ എണ്ണം വർധിച്ചെങ്കിലും അതിന് ആനുപാതികമായി കൂടുതൽ പോസിറ്റീവ് കേസുകൾ കാണുന്നില്ല. വിട്ടുപോകുന്ന കേസുകൾ കൂടി കണ്ടെത്താൽ പുതിയ ടെസ്റ്റിംഗ് സ്റ്റാറ്റർജി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു