വാളയാറിൽ നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായി; അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
വാളയാറിൽ നിരാഹാര സമരം ഇരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ ആരോഗ്യനില വഷളായി. അഞ്ച് ദിവസമായി ഇവർ നിരാഹാര സമരം തുടരുകയാണ്. ആരോഗ്യനില മോശമായതിന് പിന്നാലെ ഗോമതിയെ അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് ഗോമതിയും പെൺകുട്ടികളുടെ അമ്മയും സമരം ഇരിക്കുന്നത്. പതിനഞ്ച് ദിവസമായി സത്യഗ്രഹ പന്തലിലാണ് പെൺകുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് ഇവർ പറഞ്ഞു