പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്ന് വേട്ട; ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി
പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരക്കിലോ മയക്കുമരുന്ന് പിടിക്കൂടി. വിപണിയിൽ ഒരുകോടിയിലധികം വില വരുന്ന ചരസാണ് പിടികൂടിയത്. ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു മയക്കുമരുന്ന് കടത്തിയത്.
ഒന്നേമുക്കാല്‍ കോടി രൂപയുടെ ചരസാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന നടക്കുന്ന വിവരമറിഞ്ഞ് ബാഗ് ഉപേക്ഷിച്ചതാകാമെന്നാണ് വിവരം.
ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിന്റെ താഴെനിന്നാണ് ബാഗ് ലഭിച്ചത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളം വഴി രാജ്യാന്തര മാർക്കറ്റുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.