വേണ്ട ശുചിത്വം പാലിച്ചില്ല; ഫുജൈറയിൽ 40 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട്
ആരോഗ്യ ശുചിത്വ നിയമങ്ങൾ പാലിക്കാതിരുന്ന 40 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഫുജൈറ ആരോഗ്യ നിയന്ത്രണ വിഭാഗം. ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 685 പിഴ ചുമത്തുകയും ചെയ്തയായി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഫാത്തിമ മക്‌സാ പറഞ്ഞു.
ഭക്ഷണമുണ്ടാക്കുന്ന പാത്രങ്ങളുടെയും ഉപകരണങ്ങളുടെയും സ്ഥലത്തിൻ്റെയും ശുചിത്വം പരിശോധനയിൽ പരിഗണിച്ചു. ഇതിനു സാധിക്കാതിരുന്ന ഔട്ട്ലൻ്റുകൾക്കെതിരെയാണ് നടപടിയെടുത്തത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും ചിലയിടങ്ങളിൽ നിന്ന് കണ്ടെത്തി.