മലപ്പുറത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു
മലപ്പുറം തിരൂർക്കാട് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ് മരിച്ചത് . തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്.
ഇന്നലെ നടന്ന കോളജ് തെരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. തിരൂർക്കാട് ചവറോഡിൽ ഇന്നലെ വൈകിട്ട് ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ആണ് അപകടമുണ്ടായത് .