സ്വർണവില കുതിച്ചുയർന്നു
സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,735 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,880 ലും എത്തി.
ഇന്നലെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 4680 ലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് ഇന്നലത്തെ നിരക്ക്.
അഞ്ചാം തിയതി സ്വർണവിലയിൽ രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ തുടർച്ചയായി വില ഇടിയുന്നത്. നവംബർ 5ന് ഒരു ഗ്രാം സ്വർണത്തിന് 90 രൂപ വർധിച്ച് വില 4,700 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 37,600 ൽ എത്തിയിരുന്നു.