Thursday, January 9, 2025
National

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണം; രാഷ്ട്രപതിക്ക് ഡിഎംകെ സഖ്യത്തിന്റെ കത്ത്

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ സഖ്യം രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകി. ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചു വിളിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. സർക്കാരിൻറെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു, ബില്ലുകൾ ഒപ്പിടാതെ വെച്ച് താമസിപ്പിക്കുന്നു തുടങ്ങിയ പരാതികൾ കത്തിലുണ്ട്.

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോഴാണ് തമിഴ്നാട്ടിൽ ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് എത്തുന്നത്. ബില്ലുകൾ വച്ച് താമസിപ്പിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോപണം. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കുന്ന സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും എല്ലാ പ്രവർത്തനങ്ങളിലും ഗവർണർ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് കത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *