കോട്ടയം മണിമലയാറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി
കോട്ടയം മണിമലയാറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. പ്രകാശ് എന്ന ഉദ്യോഗസ്ഥന്റെ മൃതദേഹമാണ് മൂന്നാനി തടയണക്ക് സമീപത്ത് നിന്ന് കിട്ടിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രകാശ് മണിമല പാലത്തിൽ നിന്ന് താഴേക്ക് താടിയത്
ഐഡി കാർഡും ബാഗും പാലത്തിൽ വെച്ചതിന് ശേഷമായിരുന്നു താഴേക്ക് ചാടിയത്. ഇതുകണ്ട സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷിക്കാനായി ഒപ്പം ചാടിയെങ്കിലും പ്രകാശിനെ പിടികിട്ടിയില്ല. രണ്ട് ദിവസമായി തുടരുന്ന തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.