ഇന്ധനവില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 22ാം തവണയാണ് വില വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തും പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.65 രൂപയായി. ഡീസലിന് 92.60 രൂപയായി. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92.17 രൂപയുമാണ്
കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91.31 രൂപയുമാണ്. കൊവിഡിനെ തുടർന്ന് ജീവിത സാഹചര്യം പോലും താളം തെറ്റിയ ജനങ്ങളുടെ തലയ്ക്കടിക്കുന്ന നിലപാടാണ് പെട്രോൾ കമ്പനികൾ സ്വീകരിക്കുന്നത്. ഭരണകൂടത്തിന്റെ നിർലോഭമായ പിന്തുണയും ഇവർക്ക് ലഭിക്കുന്നു. കമ്പനികൾ എത്ര വേണമെങ്കിലും വില വർധിപ്പിക്കട്ടെയെന്ന കോർപറേറ്റ് താത്പര്യ നിലപാടിലാണ് ബിജെപിക്കാരനായ നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റേത്.