തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ; മരണം 2219
രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചൊവ്വാഴ്ചയെ അപേക്ഷിച്ച് ആറായിരത്തോളം കേസുകളുടെ വർധനവുണ്ട്
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,90,89,069 ആയി ഉയർന്നു. 2219 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 3,53,528 ആയി ഉയർന്നു
1,62,664 പേർ ഒരു ദിവസത്തിനിടെ കൊവിഡിൽ നിന്ന് മുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 2,75,04,126 ആയി. നിലവിൽ 12,31,415 പേരാണ് ചികിത്സയിൽ കഴിയുന്നത്