Tuesday, January 7, 2025
Kerala

ബ്രഹ്മപുരം തീപിടിത്തം: രേണുരാജിനെ ബലിയാടാക്കിയത് തെറ്റെന്ന് എൻ. എസ് മാധവൻ

ബ്രഹ്മപുരം തീപിടിത്തത്തിൽ മുൻ എറണാകുളം കല്ലെക്ടർ രേണു രാജിനെ ബലിയാടാക്കിയത് തെറ്റെന്ന് എഴുത്തുകാരൻ എൻ. എസ് മാധവൻ. സംഭവത്തിൽ നേരിട്ട് ഇടപെട്ട അധികാരികൾക്ക് ഒരു ശാസന പോലും നൽകിയില്ലെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തനത്തിലോ അറ്റകുറ്റപണികൾ സംബന്ധിച്ച വിഷയത്തിലോ കളക്ടറുടെ ഓഫീസിന് യാതൊരുവിധ ബന്ധവും ഇല്ലെന്ന് എൻ. എസ് മാധവൻ വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരായ കളക്ടർ ഇന്ന് വലിയ വിമർശനമാണ് നേരിട്ടത്. ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചു.

രേണു രാജ് ഉണ്ടാക്കിയ ആക്ഷൻ നടപ്പാക്കും എന്ന് എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *