Saturday, January 4, 2025
Kerala

ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പരിഹാര നിർദേശങ്ങൾ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹെെക്കോടതി ആവശ്യപ്പെട്ടിരുന്നു. എറണാകുളം കളക്ട‌റും മലിനീകരണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.

തിങ്കളാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. തീപിടിത്തത്തില്‍ അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. കൊച്ചിയിലെ മാലിന്യ പ്രശനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തില്‍ എന്തു നടപടിയെടുത്തെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ശനിയാഴ്ച പുറത്തിറങ്ങിയപ്പോള്‍ ശ്വാസം മുട്ടിയെന്നും കോടതി പറഞ്ഞു. അതേസമയം പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂർണമായി പരിഹരിക്കാനാകുമെന്ന് കളക്ട‌‌ർ രേണു രാജ് പറഞ്ഞു. തീയണയ്‌ക്കാൻ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കൽ ക്യാമ്പ്‌ സന്ദർശിച്ച ശേഷമാണ് പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *