വേലി തന്നെ വിളവ് തിന്നുന്നോ; എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ
കൊല്ലത്ത് ലഹരിവസ്തുക്കളുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേരെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു.
കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ ഫൈസൽ, അൽസാബിത്ത് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവും കണ്ടെത്തിയത്. കൊട്ടാരക്കര റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.