പാലക്കാട് ഷാഫി തന്നെ മത്സരിക്കും; ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾ നേതൃത്വം തള്ളി
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ഷാഫി പറമ്പിൽ തന്നെ ജനവിധി തേടുമെന്ന് നേതാക്കൾ. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയെ നേരത്തെ പട്ടാമ്പിയിലേക്ക് മാറ്റുമെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു
എവി ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകളും നേതാക്കൾ തള്ളി. െവി ഗോപിനാഥ് വിമത നീക്കം ശക്തമാക്കിയതോടെയാണ് സമവായമെന്ന നിലയിൽ ഷാഫിയെ പട്ടാമ്പിയിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നായിരുന്നു വാർത്ത. എന്നാൽ താൻ പാലക്കാട് തന്നെയാണ് മത്സരിക്കുന്നതെന്ന് ഷാഫിയും നേരത്തെ പ്രതികരിച്ചിരുന്നു
പാലക്കാട്ടെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് തന്നെ ജയിക്കുമെന്നും ഷാഫി പറഞ്ഞു.