സിപിഎമ്മിലെ പരസ്യ പ്രതിഷേധങ്ങൾ; പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവൻ
സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎമ്മിലുണ്ടായ പരസ്യ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോടും വിജയരാഘവൻ പ്രതികരിച്ചില്ല
പൊന്നാനി, കുറ്റ്യാടി എന്നിവിടങ്ങളിലാണ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി പ്രവർത്തകർ പരസ്യ പ്രതിഷേധം നടത്തിയത്. പൊന്നാനിയിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെക്കുകയും ചെയ്തിരുന്നു. പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം
കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം