വിജയസാധ്യത കൂടുതൽ: നിലമ്പൂരിൽ പി വി അൻവറിനെ തന്നെ സിപിഎം മത്സരിപ്പിച്ചേക്കും
നിലമ്പൂർ മണ്ഡലത്തിൽ പി വി അൻവറിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം നീക്കം. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് മാസമായി അൻവറിന്റെ അസാന്നിധ്യം ചർച്ചയാകുമ്പോൾ തന്നെയാണ് വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നത്. അൻവറിന് ഒരു അവസരം കൂടി നൽകണമെന്നാണ് മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ നിലപാട്
മറ്റ് ആളുകളുടെ പേരും എൽ ഡി എഫ് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. സിപിഎം ജില്ലാ നേതാവ് വി എം ഷൗക്കത്തിന്റെ ഉൾപ്പെടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എന്നാൽ വിജയസാധ്യത കൂടുതൽ പി വി അൻവറിന് തന്നെയാണെന്ന് ജില്ലാ നേതൃത്വം പറയുന്നു.
രണ്ട് മാസമായി അൻവർ നിലമ്പൂരിലില്ല. ആഫ്രിക്കൻ രാജ്യത്താണ് അദ്ദേഹം ബിസിനസ് ആവശ്യമായി ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവറിന്റെ മടങ്ങി വരവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.