കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ സിപിഎം കോടതിയലക്ഷ്യ നടപടിക്ക്; എ ജി നോട്ടീസ് അയച്ചു
മുഖ്യമന്ത്രിക്കെതിരായി സ്വപ്‌ന സുരേഷ് നല്‍കിയെന്ന് പറയുന്ന രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ സിപിഎം കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാവ് കെ ജെ ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു
വിഷയത്തില്‍ സുമിത് അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് എ ജി നോട്ടീസ് അയച്ചിട്ടുണ്ട്. സുമിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. എ ജി അനുമതി നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികളുമായി കെ ജെ ജേക്കബിന് മുന്നോട്ടുപോകാം.
രഹസ്യമൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെജെ ജേക്കബ് പരാതിയില്‍ പറയുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.