മരട് കേസ്: നഷ്ടപരിഹാര തുകയുടെ പകുതി ഫ്‌ളാറ്റ് ഉടമകൾ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി
മരട് കേസിൽ നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്‌ളാറ്റ് നിർമാതാക്കൾ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി. തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി
നിലപാട് അറിയിക്കാൻ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. ആകെ 115 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി വേണ്ടത്. ഇതിൽ 65 കോടി രൂപ അടിയന്തര സഹായമായി സർക്കാർ നൽകിയിരുന്നു
ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കിയതിന്റെ ചെലവും ഫ്‌ളാറ്റ് നിർമാതാക്കളാണ് നൽകേണ്ടത്. കഴിഞ്ഞ ജനുവരിയിലാണ് മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കിയത്.