ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 ഡെലിഗേറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
അന്താരാഷ്ട്ര ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയുടെ ആദ്യഘട്ടം നാളെ തുടങ്ങാനിരിക്കെ ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്
1500 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. നാളെ കൂടി ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊവിഡ് പരിശോധനക്ക് അവസരമുണ്ടാകും. ഇതിന് ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരും
നാല് നഗരങ്ങളിലായാണ് ഇത്തവണ ചലചിത്ര മേള നടക്കുന്നത്. 2500 പേർക്കാണ് ആകെ പ്രവേശനം അനുവദിക്കുന്നത്. തീയറ്ററുകളിലെ പകുതി സീറ്റുകളിൽ മാത്രമാണ് പ്രവേശനം.