പഴയിടം ഭയന്നോടരുത് ‘ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ വർഗീയവൈതാളികൾക്ക് ചുട്ട മറുപടി നൽകിയേനെ’; എംവി ജയരാജൻ
സ്‌കൂൾ കലോത്സവഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് കേരളം മാപ്പുനൽകില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജൻ. പഴയിടം മോഹനൻ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്ന് എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം നമ്പൂതിരിയാണ്. ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ലെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
ഭയന്നോടുകയെന്നത് ഒരു പ്രതിഭാശാലിയിൽ നിന്ന് നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെ വന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും എംവി ജയരാജൻ പറഞ്ഞു.