Saturday, January 4, 2025
Kerala

ബഫ‍ർസോൺ വിഷയം ഗൌരവമുള്ളത്,സുപ്രീം കോടതി പറഞ്ഞ ദുരപരിധി പ്രായോഗികമല്ല,കർഷകരെ സർക്കാർ സഹായിക്കും-എംവി ജയരാജൻ

കണ്ണൂ‍‍ർ : ബഫർ സോൺ വിഷയം ഗൗരവമായതെന്ന് സി പി എം കണ്ണൂ‍ർ ജില്ല സെക്രട്ടറി എം വി ജയരാജൻ.നേരത്തെ കോൺഗ്രസ് സ‌ർക്കാ‍ർ 10 കിലോമീറ്ററാണ് ദൂരപരിധി ആണ് പറഞ്ഞത്. എന്നാൽ കേരളത്തിൽ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദുരപരിധി പ്രായോഗികമല്ല.

ഉപ​ഗ്രഹ സ‍ർവേയെ കുറിച്ച് പരാതി ഉയർന്നപ്പോഴാണ് ചർച്ച ചെയ്ത് ആശങ്ക പരിഹരിക്കാൻ തീരുമാനിച്ചത്. കർഷകരെ സഹായിക്കാൻ സിപിഎം ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ഭയം വേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്.അവരുടെ വികാരവും വിചാരവും മനസിലാക്കി തന്നെയാണ് സർക്കാർ ഇടപെടുന്നത്.താമരശ്ശേരി ബിഷപ്പടക്കം മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞതാണെന്നും എം വി ജരാജൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *