Tuesday, January 7, 2025
National

മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറെന്ന് മോദി

കൊവിഡിനെതിരെ രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും രോഗമുക്തി നിരക്കുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒന്നല്ല, രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കൊവിഡ് വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ തയ്യാറാണ്

പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പോയവർഷം വിദേശത്ത് ഇന്ത്യൻ വംശജർ വെല്ലുവിളികളെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പിപിഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്തുനിന്നാണ് വന്നിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്.

അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്‌നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്നു. രാജ്യത്തെ ദരിദ്രരെ ശക്തീകരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ച ചെയ്യുകയാണെന്നും മോദി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *