സുഗതകുമാരിയുടെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു
സുഗതകുമാരിയുടെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്ന. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച ഭൗതിക ശരീരത്തിന് നന്ദാവനം പോലീസ് ക്യാമ്പിലെ പോലീസുകാർ ഔദ്യോഗിക യാത്രയയപ്പ് നൽകി
സുഗതകുമാരിയുടെ മകൾ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, പേരക്കുട്ടി വിഷ്ണു എന്നിവർ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പോലീസുകാരും ശാന്തികവാടം ജീവനക്കാരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരെ പോലും ശാന്തികവാടത്തിലേക്ക് പ്രവേശിപ്പിച്ചില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് സിംഗ് കൗറും പങ്കെടുത്തു.