കൊവിഡ് ബാധിച്ച് മരിച്ച എസ് ഐയുടെ മൃതദേഹം സംസ്‌കരിച്ചു
ഇടുക്കിയിൽ കൊവിഡ് ബാധിച്ച് മരിച്ച സബ് ഇൻസ്‌പെക്ടർ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഇടുക്കി വെള്ളിയാറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ
ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ് നടന്നത്. ഛായചിത്രത്തിന് മുന്നിലാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ആദരാഞ്ജലികൾ അർപ്പിച്ചതും ചിത്രത്തിന് മുന്നിലായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പോലീസുദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
തൊടുപുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയിരുന്നു അജിതൻ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല