ഗവർണർ മാധ്യമങ്ങളെ പുറത്തതാക്കിയത് ഫാസിസ്റ്റ് രീതി; എം വി ഗോവിന്ദൻ
ഗവർണറുടെ നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങളെ പുറത്തതാക്കിയത് ഫാസിസ്റ് രീതിയാണ്. കേട്ടുകേൾവിയില്ലാത്ത നടപടി. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യും. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ല. ഗവർണറുടെ അജണ്ട ആർഎസ്എസ് രീതികൾക്ക് അനുസരിച്ചാണ്
ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഐഎമ്മിനില്ല. ഏത് വിവാദത്തിൽ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്. ജനങ്ങൾ ആഗ്രഹിക്കാത്ത ഒരു നിലപാടും സിപിഐഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങൾക്ക് ഒപ്പമാണ്, ജനങ്ങൾക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.