ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ്; അറസ്റ്റ് ചെയ്തു
കോഴിക്കോട് ലഹരി മരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. യുവാവിന്റെ അറസ്റ്റും രേഖപ്പെടുത്തി.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഇനി ഒരാളെയും പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ രണ്ടുപേരെയുമാണ് പിടികൂടാനുള്ളത്. ഇന്നലെ രാവിലെയാണ് ലഹരി സംഘം കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നു.
ലഹരി വസ്തുക്കൾ വാങ്ങിയതിൻ്റെ പണം നൽകാത്തതിനെ തുടർന്നാണ് അരവിന്ദ് ഷാജിനെ സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികൾ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വാഹന പരിശോധന നടത്തി പ്രതികളെ പിടികൂടിയത്