തിരുവനന്തപുരത്ത് കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍
തിരുവനന്തപുരം: കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം. രണ്ടു പേര്‍ പൊലീസ് പിടിയിലായി. വിഴിഞ്ഞം പൊലീസാണ് നടപടി കൈക്കൊണ്ടത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിഴിഞ്ഞം ഉച്ചക്കടയില്‍ നിന്ന് വിഗ്രഹം പിടിച്ചത്. 45 കിലോ ഭാരമുള്ള പിച്ചളയില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹമാണ് പിടികൂടിയത്.