Sunday, January 5, 2025
Wayanad

വയനാട് ജില്ലയില്‍ 337 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38

 

വയനാട് ജില്ലയില്‍ ഇന്ന് (07.10.21) 337 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 484 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119265 ആയി. 114764 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3705 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3197 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

എടവക 29, മേപ്പാടി 25, മുട്ടിൽ 24, പടിഞ്ഞാറത്തറ 23, കൽപ്പറ്റ, ബത്തേരി 19 വീതം, പനമരം, തവിഞ്ഞാൽ, വെങ്ങപ്പള്ളി 16 വീതം, മുള്ളൻകൊല്ലി 15, മാനന്തവാടി, വൈത്തിരി 13 വീതം, വെള്ളമുണ്ട 12, അമ്പലവയൽ, മൂപ്പൈനാട്, പൂതാടി, പുൽപ്പള്ളി, തരിയോട് 11 വീതം, മീനങ്ങാടി 9, കണിയാമ്പറ്റ 8, നെൻമേനി 7, കോട്ടത്തറ 6, തൊണ്ടർനാട് 5, നൂൽപ്പുഴ 3, തിരുനെല്ലി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനു പുറമേ കർണ്ണാടകയിൽ നിന്നും വന്ന ഒരു മേപ്പാടി സ്വദേശിക്കും, ഒരു പൂതാടി സ്വദേശിക്കും, തമിഴ്നാട്ടിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*484 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 469 പേരുമാണ് രോഗമുക്തരായത്.

*1070 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10.21) പുതുതായി നിരീക്ഷണത്തിലായത് 1070 പേരാണ്. 1487 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13747 പേര്‍. ഇന്ന് പുതുതായി 43 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1950 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 796127 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 794872 എണ്ണത്തിന്റെ ഫലം ലഭിച്ചു. 675607 പേര്‍ നെഗറ്റീവും 119265 പേര്‍ പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *