പെറുവിൽ ബസ് അപകടം; 20 പേർ മരിച്ചു, 14 പേർക്ക് പരുക്ക്
പെറുവിലുണ്ടായ ബസ് അപടകത്തിൽ 20 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വടക്കൻ അൻകാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയിലായിരുന്നു അപകടം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴിനാണ് ബസ് അപകടത്തിൽപ്പെട്ടത്.
ഫമ ടൂർസ് എസ്എ കമ്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴയായി മറിയുകയായിരുന്നു. 18 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.