Tuesday, January 7, 2025
Kerala

അനിലിനെ പോലെ കുറെയാളുകൾ ബിജെപിയിലേക്ക് വരും; കോൺഗ്രസിന്റെ അടിവേര് മാന്തി പുറത്തെടുക്കുമെന്ന് എ പി അബ്ദുള്ള കുട്ടി

ആദർശധീരനായ അഴിമതിയുടെ കറപുരളാത്ത എകെ ആന്റണി എന്ന ഒരഛന്റെ മകനാണ് അനിൽ എന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.എന്ത് കൊണ്ടും അനിലിന് ഇന്ന് ചേരാൻ പറ്റിയ പ്രസ്ഥാനം നരേന്ദ്ര മോദിയുടെ അഴിമതി രഹിത പാർട്ടിയാണ്.

ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന നുണ ഇനി ചിലവാകില്ലെന്ന് അബ്ദുള്ള കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അനിൽ ആന്റണിക്ക് ദേശീയ പ്രസ്ഥാനത്തിലേക്ക് സ്വാഗതം – എന്ന പേരിൽ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അനിൽ ആന്റണിക്ക് ദേശീയ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ….

ആദർശധീരനായ അഴിമതിയുടെ കറപുരളാത്ത എകെ ആന്റണി എന്ന ഒരഛന്റെ മകനാണ് അനിൽ.
എന്ത് കൊണ്ടും ആ മകന് ഇന്ന് ചേരാൻ പറ്റിയ പ്രസ്ഥാനം നരേന്ദ്ര മോദിയുടെ അഴിമതി രഹിത പാർട്ടിയാണ്. … അനിൽ ദേശസ്നേഹിയായ ഒരു യുവാവാണെന്ന് BBC ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ചു തെളിയിച്ചിട്ടുണ്ട് …
അനിലെ പോലെ കുറെയാളുകൾ BJP യിലേക്ക് ഇനിയും വരും, നേതാക്കൾ മാത്രമല്ല അണികളും … BJP ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന നുണ ഇനി ഇവിടെ അധികം ചിലവാകില്ല.
ഞാൻ BJP യിൽ ചേർന്നപ്പോൾ പറഞ്ഞത് കേരളത്തിലെ ന്യൂനപക്ഷങ്ങളും BJP യും തമ്മിലുള്ള തെറ്റിധാരണ തിരുത്താൻ ശ്രമിക്കും എന്നായിരുന്നു . ആ എളിയ പരിശ്രമങ്ങൾ ലക്ഷ്യം കണ്ടു തുടങ്ങിയിരിക്കുന്നു.
അടിക്കുറിപ്പ് :-
കോൺഗ്രസിന്റെ അടിവേര് മാന്തി പുറത്തെടുക്കുക തന്നെ ചെയ്യും…
കോൺഗ്രസ് മുക്ത ഭാരതം

Leave a Reply

Your email address will not be published. Required fields are marked *