Thursday, January 9, 2025
Kerala

‘അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയും’; അജിത് ആന്റണി

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിയെ വിമർശിച്ച് എ.കെ ആന്റണിയുടെ ഇളയ മകൻ അജിത് പോൾ ആന്റണി. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജിത് ആന്റണി. അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചു ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. അനിലിന്റെ നീക്കത്തിൽ കുടുംബം ദുഖത്തിലാണ്. തുടർച്ചയായി കോൺഗ്രസ് പ്രവർത്തർ തെറിപറഞ്ഞതാണ് അനിലിനെ ചൊടിപ്പിച്ചത് എന്ന് അജിത് ആന്റണി കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്ന് ദേഷ്യപ്പെട്ടു മാറി നിൽക്കുകയാണെന്നാണ് അനിൽ എന്നാണ് താൻ കരുതിയത് എന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ സ്വാതന്ത്ര്യം മാതാപിതാക്കൾ ഞങ്ങൾക്ക് തന്നിട്ടുണ്ട്. എന്നാൽ, അനിൽ ഒരിക്കലും ബിജെപിയിലേക്ക് പോകുമെന്ന് കരുതിയില്ല. അനിലിന്റെ തീരുമാനത്തിൽ പിതാവ് വളരെ ദുഖിതനായിരുന്നു. എ കെ ആന്റണിയെ ഇത്ര ദുർബലനായി കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിൽ തെറ്റ് തിരുത്തി മടങ്ങി വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് അറിയിച്ചു. അനിൽ ആന്റണി കോൺഗ്രസിൽ തുടരാൻ നേതൃത്വം ശ്രമിച്ചിട്ടുണ്ടാകണം. പക്ഷേ ആ നീക്കം പരാജയപ്പെട്ടുവെന്നും സഹോദരൻ അറിയിച്ചു. ബിജെപിയുടെ രാഷ്രീയം മനസിലാക്കി അനിൽ തിരിച്ചു വരണമെന്ന പ്രത്യാശ അജിത്ത് പങ്കുവെച്ചു.

ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി ഇന്നലെ അറിയിച്ചിരുന്നു. തികച്ചും തെറ്റായ തീരുമാനമാണ് അനിൽ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വുമാണ്. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യത്തിന്റെ നയങ്ങളെ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്ന് ആന്റണി വ്യക്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *